Kerala

ട്രിനിറ്റി സ്‌കൂളിലെ ആത്മഹത്യ: അധ്യാപികമാരുടെ പെരുമാറ്റം ക്രൂരം;  മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍

അധ്യാപികമാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയോട് ക്രൂരമായാണ് പെരുമാറിയതെന്ന് പ്രോസിക്യൂഷന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി :കൊല്ലം ട്രിനിറ്റി ലൈസ്യം സ്‌കൂളിലെ  വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. അധ്യാപികമാര്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഗൗരിയോട് ക്രൂരമായാണ് പെരുമാറിയത്. ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

ഉച്ചഭക്ഷണം കഴിക്കാനിരുന്ന ഗൗരിയെ അധ്യാപികമാര്‍ എട്ടാം ക്ലാസിലെ മുറിയിലേക്ക് വിളിച്ചു കൊണ്ടുപോയി ശാസിച്ചു. പോകുന്നവഴിക്കും തിരിച്ചും ശാസന തുടര്‍ന്നു. ഇത് കുട്ടിക്ക് മനോവിഷമം ഉണ്ടാക്കിയതായി പ്രൊസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സംഭവത്തിന് ശേഷം പത്തുമിനിറ്റിനുളളില്‍ പെണ്‍കുട്ടി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തതായും അധ്യാപികമാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപികമാര്‍ക്ക് എതിരെ ആത്മഹത്യാപ്രേരണക്കുറ്റം നിലനില്‍ക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. നിലനില്‍ക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി നാളത്തേക്ക് മാറ്റി. അതേസമയം ജാമ്യം അനുവദിക്കരുതെന്ന് കാണിച്ച് മരിച്ച ഗൗരിയുടെ പിതാവും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു.  അധ്യാപികമാര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന് ഗൗരിയുടെ പിതാവ് കോടതിയെ ബോധിപ്പിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ പോഷകസംഘടന നല്‍കുന്ന ലിസ്റ്റില്‍ ഒപ്പിടാനല്ല ഇരിക്കുന്നത്; പ്ലീഡര്‍ നിയമനത്തില്‍ കെ എസ് യു യൂണിറ്റ് കമ്മിറ്റിക്ക് എന്തുകാര്യം?

'ഇയാൾക്ക് ശരിക്കും വട്ടാണോ ?' 'അന്യഗ്രഹജീവികൾ പിന്തുടരുന്നു', വെളിപ്പെടുത്തലിന് പിന്നാലെ നടന് സൈബർ ആക്രമണം - വിഡിയോ

മദ്യപാനം നിര്‍ത്തിയത് വെള്ളം സിനിമ കണ്ട ശേഷം; കാശുമില്ല നടനുമല്ലെന്ന അവസ്ഥയിലെടുത്ത തീരുമാനം: അജു വര്‍ഗീസ്

ബട്ടറോ നെയ്യോ? ഏതാണ് പാചകത്തിന് നല്ലത്

കർക്കടകത്തിൽ പത്തില തോരൻ കഴിക്കാൻ മറക്കല്ലേ?; ​ആരോ​ഗ്യം മാത്രമല്ല ആത്മീയ ഉണർവും നൽകുന്ന പരമ്പരാ​ഗത വിഭവം