Kerala

ട്രൂനാറ്റ് ടെസ്റ്റ് പ്രായോഗികമല്ല; കേരളത്തിന്റെ നിര്‍ദേശം കേന്ദ്രം തള്ളി

ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ നിര്‍ദേശം അപ്രായോഗികമാണെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാനത്തേക്കു തിരിച്ചുവരുന്ന പ്രവാസികള്‍ക്കു യാത്ര പുറപ്പെടും മുമ്പ് ട്രൂനാറ്റ് ബീറ്റ കോവിഡ് ടെസ്റ്റ് നടത്തണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. ട്രൂനാറ്റ് ടെസ്റ്റ് പല വിദേശരാജ്യങ്ങളും അംഗീകരിക്കാത്തതിനാല്‍ നിര്‍ദേശം അപ്രായോഗികമാണെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിയെ അറിയിച്ചു.

കോവിഡ് ബാധിതരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ പ്രവാസികള്‍ക്കു കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ചെലവു കുറഞ്ഞ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് സംസ്ഥാനം നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ സഹകരണം തേടി സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.

എന്നാല്‍ സംസ്ഥാനത്തിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ട്രൂനാറ്റ് ടെസ്റ്റ് പല ഗള്‍ഫ് രാജ്യങ്ങളും അംഗീകരിച്ചിട്ടില്ല. ഇത്തരത്തില്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം പല രാജ്യങ്ങളിലുമില്ല. എംബസികള്‍ മുന്‍െൈകയെടുത്ത് ഇതു നടപ്പാക്കണമെന്ന കേരളത്തിന്റെ ആവശ്യം പ്രയോഗത്തില്‍ വരുത്താന്‍ പ്രയാസമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

കണി കാണാൻ വേണ്ടി മാത്രമല്ല, കണിക്കൊന്നയ്ക്ക് ഔഷധ​ഗുണങ്ങളുമുണ്ട്

SCROLL FOR NEXT