Kerala

ട്രെയിനില്‍ രാത്രി ആക്രമിക്കപ്പെട്ടത് സനുഷ, സഹയാത്രികര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നടി

ട്രെയിനില്‍ രാത്രി ആക്രമിക്കപ്പെട്ടത് സനുഷ, സഹയാത്രികര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നടി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കഴിഞ്ഞ ദിവസം രാത്രി മാവേലി എക്‌സ്പ്രസില്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സഹയാത്രികര്‍ ഒരാളും സഹായത്തിനെത്തിയില്ലെന്ന് യുവനടി സനുഷ. സിനിമയിലെ സുഹൃത്തുക്കളാണ് പ്രതിയെ  നിയമത്തിനു മുന്നില്‍  കൊണ്ട് വരാന്‍  സഹായിച്ചതെന്ന് സനൂഷ പ്രതികരിച്ചു.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ആ സമയത്ത് ആരും  സഹായത്തിന് എത്തിയില്ല. ഫേസ്ബുക്കിലൂടെ മാത്രമാണ് മലയാളികളുടെ പ്രതികരണമെന്നും കണ്‍മുന്നില്‍ ഒരു പെണ്‍കുട്ടി ആക്രമിക്കപ്പെട്ടാല്‍ ആരും തിരിഞ്ഞ് നോക്കില്ലെന്നും സനുഷ പറഞ്ഞു.

ഉറക്കത്തില്‍ ആരോ സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി തോന്നിയപ്പോള്‍ ഞെട്ടി ഉണര്‍ന്ന് ബഹളം വയ്ക്കുകയായിരുന്നു. എന്നാല്‍ ആരും സഹായത്തിനെത്തിയില്ല. താന്‍ തന്നെയാണ് അക്രമിയെ തടഞ്ഞ് വച്ചത്. ഇതിനിടെ ബഹളം കേട്ടെത്തിയ തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും സുഹൃത്ത് രഞ്ജിത്തുമാണ് അക്രമിയെ പിടികൂടാനും പൊലീസിനെ വിളിക്കാനും സഹായിച്ചതെന്ന് സനൂഷ പറഞ്ഞു. 

നടിയുടെ പരാതിയില്‍ തമിഴ്‌നാട് കന്യാകുമാരി വില്ലുകുറി സ്വദേശി ആന്റോ ബോസിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.  സ്വര്‍ണ്ണപ്പണിക്കാരനായ ആന്റോ ബോസിനെ തൃശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'