Kerala

ട്രെയിനിൽ നിന്ന് വീണ് തലപൊട്ടി; ചോര കണ്ട കൂട്ടുകാരി കുഴഞ്ഞുവീണു, ആശുപത്രിയിൽ

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിക്ക് വീണു പരിക്കേറ്റു 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥിനിക്ക് വീണു പരിക്കേറ്റു. പാലക്കാട് മണ്ണാർക്കാട് സ്വദേശിനി അഷ്മ ടി ജോഷി (18) ക്കാണു പരുക്കേറ്റത്. കൂട്ടുകാരി വീണു തലപൊട്ടിയതു കണ്ട് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനി കുഴഞ്ഞുവീണു.കണ്ണൂർ സ്വദേശിനി അയിഷയാണ് കുഴഞ്ഞു വീണത്. ഇരുവരും പ്ലാറ്റ്ഫോമിലേക്കാണു വീണത്.

പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിൽ പരിശീലനം നേടുന്നവരാണ് ഇവർ‍. രാത്രി ഏഴോടെയാണു സംഭവം. ഏറ്റുമാനൂരിൽ സ്റ്റോപ്പ് ഇല്ലാത്ത ലോകമാന്യ തിലക്– കൊച്ചു വേളി ഗരീബ്‌രഥ് എക്സപ്രസ് വേഗം വളരെ കുറച്ച് പ്ലാറ്റ്ഫോമിലൂടെ കടന്നു പോകുന്നതിനിടെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഇരുവരേയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഷ്മയുടെ തലയ്ക്ക് പരുക്കുണ്ട്. ആശങ്കപ്പെടാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT