Kerala

ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണി പോസ്‌റ്റെഴുതി: കെ സുരേന്ദ്രനെതിരെ പോലീസ് കേസ്

ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണി സ്വരത്തില്‍ പോസ്റ്റിട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പോലീസ് കേസ്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ഡിവൈഎസ്പിമാര്‍ക്കെതിരെ ഭീഷണി സ്വരത്തില്‍ പോസ്റ്റിട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ പോലീസ് കേസ്. ഡിവൈഎസ്പിമാരായ സദാനന്ദനേയും പ്രിന്‍സ് അബ്രഹാമിനെയും ഭീഷണിപ്പെടുത്തിയതിന് കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്‍ ഡിവൈഎസ്പിമാരെ ഭീഷണിപ്പെടുത്തിയത്. 

ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന സുബീഷിന്റെ മൊഴി പുറത്തുവന്നതിന് പിന്നാലെയാണ് കെ സുരേന്ദ്രന്‍ ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റ് എഴുതിയത്. ഡിവൈഎസ്പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമും ഫസല്‍ വധക്കേസില്‍ കാണിക്കുന്ന അമിത ശ്രദ്ധയെ വിമര്‍ശിക്കുന്ന സുരേന്ദ്രന്‍ ഈ കേസ് അന്വേഷിക്കാന്‍ പിണറായി വിജയന്‍ ആണോ ഇവരെ ഏല്‍പ്പിച്ചതെന്നും ചോദിക്കുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT