Kerala

ഡെപ്യൂട്ടി തഹസില്‍ദാരെ ലോറിയിടിപ്പിച്ച് കൊലപ്പെടുത്താന്‍ മണല്‍ മാഫിയ ശ്രമം;തഹസില്‍ദാരുടെ വാഹനം ഇടിച്ചുതെറിപ്പിച്ചു

മണല്‍ കടത്താന്‍ ഉപയോഗിച്ച ലോറി  ജീപ്പുപയോഗിച്ച് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമിതവാഹനത്തിലെത്തിയ ലോറി ജീപ്പിനെ ഇടിച്ച് തെറിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട: ഡെപ്യൂട്ടി തഹസില്‍ദാറെ കൊലപ്പെടുത്താന്‍ മണല്‍ മാഫിയ ശ്രമം. കൊയിലാണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരനെയാണ് മണല്‍ മാഫിയ സംഘം ലോറി ഇടിപ്പിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ആവളയിലാണ്  റവന്യു സംഘത്തിന്റെ വാഹനം മണല്‍ മാഫിയ ഇടിച്ച് തെറിപ്പിച്ചത്.

മണല്‍ കടത്ത് തടയാന്‍ രാവിലെ അഞ്ചരയോടെ എത്തിയ ശശിധരന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെയായിരുന്നു മാഫിയയുടെ ആക്രമണം. പ്രദേശത്ത് വലിയ തോത്തില്‍ മണല്‍ക്കടത്ത് നടക്കുന്നുവെന്ന  പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്താന്‍ എത്തിയതായിരുന്നു റവന്യു സംഘം.  മണല്‍ കടത്താന്‍ ഉപയോഗിച്ച ലോറി  ജീപ്പുപയോഗിച്ച് തടയാന്‍ ശ്രമിച്ചപ്പോഴാണ് അമിതവാഹനത്തിലെത്തിയ ലോറി ജീപ്പിനെ ഇടിച്ച് തെറിപ്പിച്ചത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ ഡെപ്യൂട്ടി തഹസില്‍ദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന