Kerala

‘ഡ്രാക്കുള’ വീണ്ടും പിടിയിലായി ; കോവിഡ് പോസിറ്റീവ് ; പൊലീസുകാർ ക്വാറന്റീനിൽ

കോലഞ്ചേരി കോളജിന് സമീപത്തു നിന്നാണ് ഡ്രാക്കുള സുരേഷിനെ പുത്തൻകുരിശ് പൊലീസ് പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് നിരീക്ഷണത്തിലിരിക്കെ കളമശേരി മെഡിക്കൽ കോളജിൽ നിന്ന് രക്ഷപെട്ട മോഷണക്കേസ് പ്രതി ‘ഡ്രാക്കുള’ സുരേഷ് വീണ്ടും പൊലീസ് പിടിയിലായി. കോലഞ്ചേരി കോളജിന് സമീപത്തു നിന്നും ഇന്നു രാവിലെയാണ് ഇയാളെ പുത്തൻകുരിശ് പൊലീസ് പിടികൂടിയത്.  ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതിനാൽ  വീണ്ടും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ഇതേത്തുടർന്ന് ഡ്രാക്കുള സുരേഷിനെ പിടികൂടിയ ഒരു എഎസ്ഐയും മൂന്നു പൊലീസുകാരും ക്വാറന്റീനിലാകും. കഴിഞ്ഞ ശനിയാഴ്ച രാവിലെ സുരേഷിനെ ആലുവ സബ് ജയിലിലേക്ക് മാറ്റാൻ പുറത്തിറക്കിയപ്പോഴാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. പൊലീസുകാർ പിപിഇ കിറ്റ് ധരിക്കാൻ പോയപ്പോഴായിരുന്നു രക്ഷപ്പെടൽ. 

പെരുമ്പാവൂരിൽ ഒരു മോഷണക്കേസിൽ പിടിയിലായ ഇയാൾ നേരത്തെ രണ്ടു പ്രാവശ്യം കറുകുറ്റിയിലെ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ നിന്നും  രക്ഷപ്പെട്ടിരുന്നു. ഇവിടെ ഒരുതവണ പൊലീസിനെ ആക്രമിച്ചായിരുന്നു കടന്നു കളഞ്ഞത്. തുടർന്ന് റൂറൽ എസ്പി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് പിടികൂടുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT