Kerala

ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും

ഡ്രൈവർക്ക് കോവിഡ്; ഉറവിടം വ്യക്തമല്ല; പൊലീസ് ആസ്ഥാനം അടച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എൻആർഐ സെല്ലിലെ ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന പൊലീസ് ആസ്ഥാനം അടച്ചിട്ടേക്കും. നെയ്യാറ്റിൻകര സ്വദേശിയായ ഡ്രൈവർ ഈ മാസം 24 വരെ ഡ്യൂട്ടിക്ക് എത്തിയിട്ടുണ്ട്. ഇയാളുടെ ഉറവിടം വ്യക്തമല്ല. 

ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അണു വിമുക്തമാക്കാൻ പൊലീസ് ആസ്ഥാനം അടച്ചേക്കും. രോഗബാധിതന്റെ സമ്പർക്കപ്പട്ടിക ഉൾപ്പെടെ പരിശോധിച്ചു വരികയാണ്. നേരത്തെ, ജീവനക്കാരനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസും ഒരാഴ്ച അടച്ചിട്ടിരുന്നു.

സംസ്ഥാനത്ത് ഇന്ന് 506 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 794 പേർക്ക് രോഗമുക്തി ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

375 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ ഉറവിടമറിയാത്ത 29 കേസുകളുണ്ട്. വിദേശത്തുനിന്ന് 31പേർ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് 40പേർ. ആരോഗ്യപ്രവർത്തകർ 37 എന്നിങ്ങനെയാണ്. ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് സ്വദേശി ആലിക്കോയ, എറണാകുളം സ്വദേശി ബീപാത്തു എന്നിവരാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലിയോ പതിനാലാമന്‍ മാര്‍പാപ്പ 2027ല്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

സംസ്ഥാന സ്കൂൾ കലോത്സവം; മോഹൻലാൽ മുഖ്യാതിഥി

രക്തം വാര്‍ന്നനിലയില്‍ മൃതദേഹം; കിടക്കയില്‍ കത്തി; കൊച്ചിയില്‍ വയോധികയായ അധ്യാപകയുടെ മരണത്തില്‍ ദുരൂഹത

തദ്ദേശത്തില്‍ യുഡിഎഫ് നേടിയത് 82.37 ലക്ഷം വോട്ട്; എല്‍ഡിഎഫിന് നഷ്ടമായത് 1117 വാര്‍ഡുകള്‍; ലാഭനഷ്ടക്കണക്കുകള്‍ ഇങ്ങനെ

വിദ്യാർഥിനികളോട് ക്രൂരത; രാത്രി സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; പൊലീസിനെ വിളിച്ച് സഹ യാത്രികർ

SCROLL FOR NEXT