ഫയല്‍ ചിത്രം 
Kerala

'തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കി കളയാം എന്ന് കരുതേണ്ട';  മാറ്റിവച്ച വിവാഹങ്ങള്‍ക്ക് വാങ്ങിയ അഡ്വാന്‍സ് ഓഡിറ്റോറിയം ഉടമകള്‍ തിരിച്ചു നല്‍കണം: മുഖ്യമന്ത്രി

വിവാഹങ്ങള്‍ക്ക് മുന്‍കൂറായി വാങ്ങിയ തുക കല്യാണ മണ്ഡപ, ഓഡിറ്റോറിയം ഉടമകള്‍ തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച വിവാഹങ്ങള്‍ക്ക് മുന്‍കൂറായി വാങ്ങിയ തുക കല്യാണ മണ്ഡപ, ഓഡിറ്റോറിയം ഉടമകള്‍ തിരിച്ചു നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വിവാഹങ്ങള്‍ മാറ്റിവച്ച സാഹചര്യത്തില്‍ അഡ്വാന്‍സ് തുക മടക്കി നല്‍കുന്നില്ലെന്ന് പലയിടത്തു നിന്നും വിവരമുണ്ട്. ഈ ഘട്ടത്തില്‍ പണം തിരിച്ചുകൊടുക്കാതിരിക്കുക എന്നത് നല്ല കാര്യമല്ല. തങ്ങളുടെ കാര്യം ഇതിലൂടെ ഭദ്രമാക്കി കളയാം എന്ന് കരുതേണ്ട. പണം തിരിച്ചു കൊടുക്കുന്നതാണ് ഉത്തമമായ കാര്യം. ഇതില്‍ ജില്ലാ ഭരണകൂടം ഇടപെടണം.- അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവാഹങ്ങള്‍ വ്യാപകമായി മാറ്റിവച്ചിരുന്നു. ചിലര്‍ ചടങ്ങുകള്‍ മാത്രം നടത്തി ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നുണ്ട്. ഓഡിറ്റോറിയങ്ങളുടെയും കല്യാണ മണ്ഡപങ്ങളുടെയും ബുക്കിങ്ങുകള്‍ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഞ്ചാബിനെ എറിഞ്ഞൊതുക്കി ഹോള്‍ഡര്‍, ഗുജറാത്തിന് വിജയ ലക്ഷ്യം 164 റൺസ്

SCROLL FOR NEXT