Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടിക ഇന്ന്; 18 തികഞ്ഞവർക്ക് പേര് ചേർക്കാം

പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള കരട് ഇന്നു പ്രസിദ്ധീകരിക്കും. കരടു വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫീസർമാർക്കു സമർപ്പിക്കാം. അന്തിമ പട്ടിക ഫെബ്രുവരി 28ന്.

2020 ജനുവരി ഒന്നിനോ മുൻപ് 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം. വോട്ടർ പട്ടികയിലെ ഉൾകുറിപ്പുകളിൽ തിരുത്തലോ വാർഡ് മാറ്റമോ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫോം നാല്) തിരുത്തുന്നതിനും (ഫോം ആറ്) പോളിങ് സ്റ്റേഷൻ, വാർഡ് മാറ്റത്തിനും (ഫോം ഏഴ്) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കാൻ ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്: www.lsgelection.kerala.gov.in. വോട്ടർപട്ടിക എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും www.lsgelection.kerala.gov.in ലും ലഭ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം