Kerala

തനിക്കെതിരായ കേസിന് പിന്നില്‍ ബി.സന്ധ്യ: ഗംഗേശാനന്ദ; ഈ സര്‍ക്കാരിന്റെ കാലത്ത് സത്യസന്ധമായ അന്വേഷണം നടക്കില്ല

ബി.സന്ധ്യയും ഈ സര്‍ക്കാരുമുളളപ്പോള്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കാന്‍ യുവതി സ്വാമിയുടെ ജനന്ദ്രേയം മുറിച്ചെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയ്‌ക്കെതിരെ പ്രതി ഗംഗേശാനന്ദ. കേസിന് പിന്നില്‍ ബി സന്ധ്യയാണെന്നും ബി.സന്ധ്യയും ഈ സര്‍ക്കാരുമുളളപ്പോള്‍ കേസില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും ഗംഗേശാനന്ദ പറഞ്ഞു. 

90 ദിവസത്തെ റിമാന്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ഗംഗേശാനന്ദയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മെയ് 19നാണ് കേസിനാസ്പദമായ സംഭവം. സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയെ കടന്നു പിടിക്കാന്‍ ശ്രമിക്കവെ കയ്യില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് കേസ്.എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് പെണ്‍കുട്ടി മൊഴി മാറ്റി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം