Kerala

തലമുടി ഒതുക്കികൊടുത്ത് കോട്ട് ധരിപ്പിച്ച് കിം​ഗ് ഖാൻ; മലയാളി വിദ്യാർത്ഥിനിക്ക് ഷാറൂഖിന്റെ സ്കോളർഷിപ്പ്, വിഡിയോ

കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപിക സ്‌കോളര്‍ഷിപ്പ് നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദി ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി തൃശ്ശൂര്‍ സ്വദേശി ഗോപിക കൊട്ടന്‍തറയില്‍ ഭാസി. കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപിക സ്‌കോളര്‍ഷിപ്പ് നേടിയത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഷാരൂഖ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.

രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800ഓളം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതിൽ നിന്നാണ് മലയാളി വിദ്യാര്‍ഥിനി നേട്ടം സ്വന്തമാക്കിയത്. വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും പ്രകീര്‍ത്തിക്കുന്നെന്നും ഗോപികയെ അഭിനന്ദിച്ചുകൊണ്ട് ഷാറൂഖ് പറഞ്ഞു. ലാ ട്രോബ് സർവകലാശാലയിൽ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്‍കൂട്ടാകട്ടെ, താരം കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ലാ ട്രോബ് സർവകലാശാല ഇത്തരത്തിലൊരു സ്കോളർഷിപ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം മുതലാണ് ഷാറൂഖിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍