Kerala

താരങ്ങള്‍ വന്നില്ലെങ്കിലും സിനിമയുണ്ടാകും: വിനായകന്‍

സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിന് മറുപടിയുമായി  വിനായകന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാനച്ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിന് മറുപടിയുമായി മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ നടന്‍ വിനായകന്‍. പ്രമുഖ താരങ്ങള്‍ ആരും വന്നില്ലെങ്കിലും പ്രശ്‌നമില്ല, സിനിമയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്നു ഞാന്‍ തിളങ്ങി. നാളെ മറ്റൊരാള്‍ തിളങ്ങും,അദ്ദേഹം പറഞ്ഞു. 

ഞായറാഴച തലശ്ശേരിയിലായിരുന്നു സംസ്ഥാന ചലചിത്ര അവാര്‍ഡ് ദാന ചടങ്ങ്. ഇതില്‍ പങ്കെടുക്കാന്‍ മലയാള സിനിമയിലെ മുന്‍നിര താരങ്ങളാരും എത്തിയിരുന്നില്ല. മോഹന്‍ലാലും മമ്മൂട്ടിയും പങ്കെടുക്കാതിരുന്ന ചടങ്ങില്‍ ആദരിക്കാനിരുന്ന ശ്രീനിവാസന്‍ പോലും എത്തിയിരുന്നില്ല. ഇതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് ദാനടചങ്ങില്‍ സംസാരിച്ചിരുന്നു.

മുന്‍നിര താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മാറി നിന്നപ്പോള്‍ സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി വേദിയില്‍ പ്രകടനം നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !