Kerala

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു പോകരുതെന്നാണു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജൂണ്‍ 25, 26, 28 തീയതികളില്‍ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25, 26, 28 തീയതികളില്‍ (7 മുതല്‍ 11 സെന്റീമീറ്റര്‍, 24 മണിക്കൂറില്‍) മഴയ്ക്കും 27നു ശക്തമായതോ (7 മുതല്‍ 11 സെന്റീമീറ്റര്‍, 24 മണിക്കൂറില്‍), അതിശക്തമായതോ (12 മുതല്‍ 20 സെന്റീമീറ്റര്‍) ആയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യധയുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും (3 മുതല്‍ 3.3 മീറ്റര്‍ ഉയരം വരെ) സാധ്യതയുണ്ട്. 

മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടിത്തത്തിനു പോകരുതെന്നാണു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ കേരള തീരങ്ങളില്‍ മീന്‍പിടിത്തത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനിയും വലിയ സ്വപ്‌നങ്ങളുടെ ആകാശങ്ങള്‍ മുന്നിലുണ്ട്'; മൂന്നാം തവണ ജനവിധി തേടി മുഖ്യമന്ത്രി

ഇറാന്റെ ഡ്രോൺ തകർക്കാൻ സഹായിക്കാം, പകരം പണം നൽകണമെന്ന് യുക്രൈന്‍ പ്രസിഡന്റ്

ന്നാ തുടങ്ങുവല്ലേ! നേമത്ത് സിപിഎമ്മിന്റെ 'പ്രോഗ്രസ് കാര്‍ഡ്'; ബിജെപിയെ തുറന്ന ചര്‍ച്ചയ്ക്ക് വിളിച്ച് വി ശിവന്‍കുട്ടി

ഏഴ് മണിക്കൂർ മുള്‍മുനയില്‍, ആരാധകരെ കൈ വീശി കാണിച്ചു മടക്കം; വിജയ്‌യെ ചോദ്യം ചെയ്ത് സിബിഐ (വിഡിയോ)

രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം: ചിറയിന്‍ കീഴില്‍ കോലം കത്തിച്ച് പ്രതിഷേധം

SCROLL FOR NEXT