Kerala

തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം; ഇന്ന് 36പര്‍ക്ക് രോഗം, സെന്‍ട്രല്‍ ജയിലില്‍ അസുഖബാധിതരുടെ എണ്ണം 486ആയി

സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം. 36 പേര്‍ക്ക് രോഗംം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെന്‍ട്രല്‍ ജയിലിന് പിന്നാലെ തിരുവനന്തപുരം ജില്ലാ ജയിലിലും കോവിഡ് വ്യാപനം. 36 പേര്‍ക്ക് രോഗംം സ്ഥിരീകരിച്ചു. 130പേര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജയിലില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി. 

അതേസമയം, കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ച തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഇന്ന് 9പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 486ആയി. 

കോവിഡ് വ്യാപനം കണക്കിലെടുത്ത് 60 വയസ്സ് കഴിഞ്ഞവര്‍ക്കും ആരോഗ്യപ്രശ്‌നമുള്ളവര്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്വന്തം ജാമ്യത്തിലാണ് ഇവര്‍ക്ക് പരോള്‍ അനുവദിക്കുക.  ഇവരുടെ വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറും. യുഎപിഎ, പോക്‌സോ, മനുഷ്യക്കടത്ത് കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് പരോള്‍ അനുവദിക്കില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ഡെലുലുവിന്റെ കാമുകന്‍ നിവിന്‍ ആണെന്ന് പറയുന്നത് മണ്ടന്മാര്‍, അത് ഇവരില്‍ ഒരാള്‍'; ചൂടുപിടിച്ച് ചര്‍ച്ച; ഇവരിത് ചിരിപ്പിച്ച് കൊല്ലും!

എയിംസും ഇല്ല, അതിവേഗ റെയിലും ഇല്ല, കേരളത്തിന് കടുത്ത അവഗണന; വിവേചനമെന്ന് പി രാജീവ്

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

SCROLL FOR NEXT