പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ രണ്ടുപേര്‍ക്ക് വെട്ടേറ്റു

വെട്ടിയശേഷം ബോംബ് എറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിളപ്പില്‍ശാല നെടിയവിളയില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ലിജു സൂരി, അയല്‍വാസിയായ ബിനുകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ലിജുവിന്റെ ബന്ധു ജെയിന്‍ വിക്ടറും കൂട്ടാളികളുമാണ് അക്രമം നടത്തിയത്. വെട്ടിയശേഷം ബോംബ് എറിഞ്ഞ് അക്രമികള്‍ ഭീകരാന്തരീക്ഷവും സൃഷ്ടിച്ചിരുന്നു.

രാവിലെ ഇവര്‍ കാറിലെത്തി ആക്രമണം നടത്തുകയായിരുന്നു. കുടുംബവഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലിജുവിന്റെ തലയിലും കാലിലും, ബിനുവിന്റെ കൈക്കുമാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിജുവിന്റെ കാലിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് സൂചന. ജെയിന്‍ കുപ്രസിദ്ധ ഗുണ്ടയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

'ടിപ്പുവിന്റെ പടയോട്ട കാലത്തെ പല സാധനങ്ങളും ‌പല പറമ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്'; 'സത്യത്തിൽ സംഭവിച്ചത്' തിയറ്ററുകളിലേക്ക്

SBI: ബാങ്ക് ജോലിക്ക് തയ്യാറാണോ?, 1500 ഒഴിവുകൾ, പ്രൊബേഷനറി ഓഫീസർ

'ബ്ല്യൂട്ടി പാർലറിൽ പോകാനൊന്നും നേരമില്ലായിരുന്നു, അന്ന് ചർമം സംരക്ഷിച്ചത് ​ഗ്ലിസറിൻ'; ചില്ലറയല്ല നടി ഷീലയുടെ ഈ ബ്ല്യൂട്ട് ടിപ്പ്

എണ്ണവില ഇടിവില്‍ മുന്നേറി ഓഹരി വിപണി, തുടര്‍ച്ചയായ അഞ്ചാം ദിവസവും റാലി; സെന്‍സെക്‌സ് 77,500ലേക്ക്

SCROLL FOR NEXT