Kerala

തിരുവനന്തപുരത്ത് വീണ്ടും വാഹനാപകടം, മദ്യപിച്ച് ഡോക്ടറുടെ കാറോട്ടം, സിഗ്നലിലേയ്ക്ക് ഇടിച്ചു കയറി

ഡോക്ടർ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പുലർച്ചെ വീണ്ടും വാഹനാപകടം.  ശ്രീചിത്ര മെഡിക്കൽ സെന്ററിലെ ഡോക്ടർ ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. 

ഡോക്ടർ ഓടിച്ച വാഹനം പാളയം രക്ത സാക്ഷി മണ്ഡപത്തിനു സമീപം ട്രാഫിക് സിഗ്നലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഹരിയാന സ്വദേശിയും ന്യൂറോളജി വിഭാഗം ഡോക്ടറുമായ ദേവ് പ്രകാശ് ശർമയാണ് അപകടത്തിൽപ്പെട്ടത്. 

തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഡീസൽ ടാങ്ക് പൊട്ടി ഒഴുകിപ്പടർന്നതിനേത്തുടർന്ന് ഫയർഫോഴ്‌സെത്തി റോഡ് കഴുകിയതിനു ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്.

ഇന്നലെ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചിരുന്നു. വാഹനം ഓടിച്ച  ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT