പ്രതീകാത്മകചിത്രം 
Kerala

തിരുവനന്തപുരത്ത് വ്യാജ ഹെല്‍മെറ്റ് വില്‍പ്പന; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടത്തിയതിന് തിരുവനന്തപുരത്ത് രണ്ടു പേര്‍ പിടിയില്‍.  ആന്ധ്രാ സ്വദേശികളാണ് ഇരുവരും.

തിരുവനന്തപുരം തൈക്കാട് നിന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടിയത്.ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റാണ് ഇവര്‍ വിറ്റിരുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.  

ഇവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയാണെന്നും അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് പരിശോധന തുടരുകയാണ്. പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതോടെ, ഹെല്‍മെറ്റ് വില്‍പ്പന സംസ്ഥാനത്ത് തകൃതിയായാണ് നടക്കുന്നത്. ഇതിന്റെ മറവില്‍ വ്യാജ ഹെല്‍മെറ്റ് വില്‍പ്പന നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അത്തരത്തില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ പിടിയിലായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT