Kerala

തി​രു​വ​ന​ന്ത​പു​രം ക​ള​ക്ട​ർ വാ​സു​കി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു; താ​ത്കാ​ലി​ക ചു​മ​ത​ല എ​ഡി​എം വി​നോ​ദി​ന് 

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​റ് മാ​സ​ത്തെ നീ​ണ്ട അ​വ​ധി​യി​ലാ​ണ് ക​ള​ക്ട​ർ

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജില്ലാ ക​ള​ക്ട​ർ കെ.​വാ​സു​കി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ആ​റ് മാ​സ​ത്തെ നീ​ണ്ട അ​വ​ധി​യി​ലാ​ണ് ക​ള​ക്ട​ർ പോ​കു​ന്ന​ത്. ക​ള​ക്ട​റു​ടെ താ​ത്കാ​ലി​ക ചു​മ​ത​ല എ​ഡി​എം വി​നോ​ദി​ന് നൽകി.  

അവധിയിൽ പോകുന്ന വിവരം കളക്ടർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാസുകി ഇക്കാര്യം അറിയിച്ചത്.  തി​രു​വ​ന​ന്ത​പു​രം ജില്ലാ ക​ള​ക്ട​ർ ആയിരുന്ന രണ്ട് വർഷം മികച്ചതും അനുഭവസമ്പത്താൽ സമ്പന്നവുമായ വർഷങ്ങളായിരുന്നെന്നാണ് കളക്ടറുടെ വാക്കുകൾ. 

തനിക്ക് ലഭിച്ച സ്ഥാനത്തോട് നീതി പുലർത്തിക്കൊണ്ട് കഴിവിന്റെ പരമാവധി പ്രവർത്തിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ  ശരിയായി ചെയ്യാൻ കഴിഞ്ഞെന്നാണ് വിശ്വസിക്കുന്നതെന്നും വാസുകി കുറിച്ചു. ഒപ്പം നിന്ന തിരുവനന്തപുരത്തെ ജനങ്ങൾക്ക് നന്ദി കുറിച്ചുകൊണ്ടുള്ളതാണ് വാസുകിയുടെ വാക്കുകൾ.  അ​വ​ധി​ അ​നു​വ​ദി​ച്ച സ​ർ​ക്കാ​രിനും ന​ന്ദി​ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്