Kerala

തീയേറ്റര്‍ പീഡനം: എടപ്പാളിലെ തീയേറ്റര്‍ ഉടമ അറസ്റ്റില്‍; ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് പൊലീസ്

എടപ്പാളില്‍ തീയേറ്ററിനുള്ളില്‍  അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തീയേറ്റര്‍ ഉടമ സതീഷ് അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: എടപ്പാളില്‍ തീയേറ്ററിനുള്ളില്‍  അമ്മയുടെ സാന്നിധ്യത്തില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ തീയേറ്റര്‍ ഉടമ സതീഷ് അറസ്റ്റില്‍. പീഡന വിവരം പൊലീസിനെ അറിയിക്കാന്‍ വൈകിയതിന്റെ പേരിലാണ് അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കുറ്റമാണ് ചുമത്തിയിയിരിക്കുന്നത്. ചങ്ങരംകുളം പൊലീസാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പോക്‌സോ കോടതിയില്‍ ഹാജരാക്കും. 

കേസിലെ മുഖ്യപ്രതികളായ മൊയ്ദീന്‍ കുട്ടിക്കും കുട്ടിയുടെ മാതാവിനുമെതിരെ പോക്‌സോ ചുമത്തിയിരുന്നു. രണ്ടുപേരും ഇപ്പോള്‍ റിമാന്റിലാണ്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് തീയേറ്റര്‍ ഉടമ സിസി ടിവി ദൃശ്യങ്ങള്‍ നല്‍കിയിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യങ്ങള്‍ കൈമാറിയതിനെ തീയേറ്റര്‍ ഉടമയ്ക്ക് വിവിധ കോണുകളില്‍ നിന്ന അഭിനന്ദനങ്ങള്‍ വന്നിരുന്നു.  

ചൈല്‍ഡ്  ലൈന്‍ പ്രവര്‍ത്തകര്‍ വിവരം നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കാന്‍ വൈകിയെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇതിലുള്ള പ്രതികാര നടപടിയാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് നേരെയും ചിലപ്പോള്‍ നടപടിയുണ്ടാകാന്‍ ഇടയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം