'വാര്‍ത്ത അറിഞ്ഞത് അതേ ചാനലില്‍ നിന്ന്, സംപ്രേഷണം തടസ്സപ്പെട്ടിട്ടില്ല'; എസ്‌ഐടി നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായിട്ടാകാമെന്ന് മുഖ്യമന്ത്രി പറഞ്ഞു
Chief Minister VD Satheesan
Chief Minister VD Satheesan
Edited By:
Updated on
1 min read

തിരുവനന്തപുരം: മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയ പൊലീസ് റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍. വാര്‍ത്താ സംപ്രേഷണത്തെ പൊലീസ് തടസ്സപ്പെടുത്തിയിട്ടില്ല. അവിടത്തെ റെയ്ഡ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ് താന്‍ അറിയുന്നത്. ലൈവായി അവര്‍ ടെലികാസ്റ്റ് ചെയ്തതില്‍ നിന്നാണ് താനത് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister VD Satheesan
'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

മെസിയേയും അര്‍ജന്റീന ടീമിനേയും കൊണ്ടു വരുമെന്ന് പറഞ്ഞ് നടത്തിയ വിവാദത്തില്‍, കായിക വകുപ്പ് സര്‍ക്കാരില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. അതു പരിശോധിച്ച് ആഭ്യന്തര വകുപ്പ് ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അവര്‍ എഫ്‌ഐആര്‍ ഇട്ട്, അവരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനലില്‍ നടത്തിയത്. ആ റെയ്ഡ് നിയമപരമായിട്ടുള്ളതാണെന്നാണ് തനിക്ക് ലഭിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിയമപരമായിട്ടുള്ള എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമായിട്ടുള്ളതാണ് റെയ്ഡ്. മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് അന്വേഷണത്തിന്റെ ഭാഗമായിട്ടാകാം. അത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായിട്ടുള്ളതല്ല. തട്ടിപ്പ് നടന്നതായി ജിഎസ്ടി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കായികവകുപ്പിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോള്‍ ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. വാറണ്ടോടു കൂടി നിയമപരമായിത്തന്നെയാണ് റെയ്ഡുകളെല്ലാം നടത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Chief Minister VD Satheesan
എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്
Chief Minister VD Satheesan
ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ
Summary

Chief Minister V D Satheesan justifies police raid on Reporter channel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com