Kerala

തീവണ്ടിയിറങ്ങുന്ന യാത്രക്കാരെ വീടുകളില്‍ എത്തിക്കാനായി കെഎസ്ആര്‍ടിസി; ടാക്‌സി സംവിധാനങ്ങള്‍; ക്രമീകരണങ്ങള്‍ ഇങ്ങനെ

ഡല്‍ഹിയില്‍ നിന്നും മെയ് 13ന് പുറപ്പെടുന്ന ട്രെയിന്‍ കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ആണ് നിര്‍ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടവേളക്ക് ശേഷം ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കായി ശക്തമായ നിരീക്ഷണ സംവിധാനം ഒരുക്കാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു. മന്ത്രി വി. എസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് റെയില്‍വേ സ്‌റ്റേഷനില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹിയില്‍ നിന്നും മെയ് 13ന് പുറപ്പെടുന്ന ട്രെയിന്‍ കോഴിക്കോട്, എറണാകുളം ജംഗ്ഷന്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ ആണ് നിര്‍ത്തുന്നത്.

എറണാകുളത്ത് എത്തുന്ന യാത്രക്കാരെ വീടുകളിലേക്കും സമീപ ജില്ലകളിലേക്കും എത്തിക്കാനായി വാഹനങ്ങളും, ഓരോ യാത്രക്കാരെയും പ്രാഥമിക ലക്ഷണങ്ങള്‍ വിലയിരുത്താനുള്ള സംവിധാനങ്ങളും ക്രമീകരിക്കും. കെഎസ്.ആര്‍. ടി. സി ബസുകളും ടാക്‌സി സംവിധാനവും അതിനായി ക്രമീകരിക്കും.

തുറമുഖത്തിലെ പ്രവര്‍ത്തങ്ങള്‍ അനായാസമായി നടത്താന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. അതിനായി തുറമുഖത്തു മോക്ക് ഡ്രില്‍ വീണ്ടും നടത്തും. വിവിധ വകുപ്പുകള്‍ സംയോജിതമായിട്ടാണ് മോക്ക് ഡ്രില്‍ നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആളുകളെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനായി നിര്‍ദേശം നല്‍കി. നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍ ഉള്ള ആളുകളെ വീടുകളിലേക്ക് അയക്കും. സ്വകാര്യ വാഹനങ്ങളിലോ ടാക്‌സികളിലോ വീടുകളിലേക്ക് മടങ്ങാം. വിദേശത്തു നിന്നെത്തിയ ആളുകള്‍ക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൗണ്‍സിലിങ് നടത്തും.

നിലവില്‍ ജില്ലയില്‍ 26 നിരീക്ഷണ കേന്ദ്രങ്ങളില്‍ ആയി 3600ഓളം പേരെ താമസിപ്പിക്കാന്‍ ഉള്ള സൗകര്യമാണ് ഉള്ളത്.വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് ആവശ്യ വസ്തുക്കളും ഭക്ഷണവും എത്തിച്ചു നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. വാര്‍ഡ് തല ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ആയിരിക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍