Kerala

തുണിയില്‍ ബെല്‍റ്റുണ്ടാക്കി സ്വര്‍ണമിശ്രിതം കടത്തി; നെടുമ്പാശേരിയില്‍ യാത്രക്കാരന്‍ പിടിയില്‍

തുണിയില്‍ ബെല്‍റ്റുണ്ടാക്കി അതില്‍ സ്വര്‍ണ മിശ്രിതം നിറച്ച് അരയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശേരി: വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പക്കല്‍ നിന്ന് സ്വര്‍ണ മിശ്രിതം പിടികൂടി. 910 ഗ്രാം സ്വര്‍ണ മിശ്രിതവും, 10 ഐഫോണും, പെര്‍ഫ്യൂമുമാണ് പിടികൂടിയത. 

കോഴിക്കോട് മുട്ടന്‍ചേരി തല്ലച്ചേരി ഷാജര്‍ കമാലാണ് പിടിയിലായത്. തുണിയില്‍ ബെല്‍റ്റുണ്ടാക്കി അതില്‍ സ്വര്‍ണ മിശ്രിതം നിറച്ച് അരയില്‍ കെട്ടിവെച്ചിരിക്കുകയായിരുന്നു. ബാഗേജില്‍ നിന്നാണ് ഐഫോണുകളും പെര്‍ഫ്യൂമും കണ്ടെടുത്തത്. 

വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിന്‍സ് വിഭാഗവും കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗവും ചേര്‍ന്നാണ് പിടികൂടിയത്. കസ്റ്റംസ് കമ്മിഷറണേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശേരിയിലെത്തിയത്. മിശ്രിതത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ച് എടുക്കാന്‍ കസ്റ്റംസ് ലാബിലേക്ക് അയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT