Kerala

തൃശൂരില്‍ വന്‍ കവര്‍ച്ച, ജ്വല്ലറിയുടെ ഭിത്തി തുരന്നു, ലോക്കര്‍ തകര്‍ത്ത് ഒന്നേ മുക്കാല്‍ കോടിയുടെ സ്വര്‍ണം കവര്‍ന്നു

കയ്പമംഗലം മൂന്നുപീടികയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. കയ്പമംഗലം മൂന്നുപീടികയില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിയില്‍ മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു.

ഇന്നലെ രാത്രിയാണ് സംഭവം.ഗോള്‍ഡ് ഹാര്‍ട്ട് ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. ഭിത്തി തുരന്നാണ് കവര്‍ച്ചാ സംഘം അകത്തു കടന്നത്. തുടര്‍ന്ന് ലോക്കര്‍ കുത്തിത്തുറന്ന് മൂന്നര കിലോ സ്വര്‍ണമാണ് സംഘം കവര്‍ന്നത്. ഇതിന് ഒന്നേ മൂക്കാല്‍ കോടി രൂപ മൂല്യം വരുമെന്ന് പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെ ജീവനക്കാര്‍ ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. ജ്വല്ലറിയുടെ പിന്നിലാണ് ഭിത്തി തുരന്നത്. ഒരാള്‍ക്ക് കടക്കാവുന്ന വലുപ്പത്തില്‍ ഭിത്തി തുരന്നാണ് അകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT