Kerala

തൃശൂരില്‍ വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍

മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് നാലംഗ സംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പത്ത് ലക്ഷം തട്ടിയെടുത്തതിന് ശേഷം അരലക്ഷം കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാവുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്ത് ലക്ഷം കവര്‍ന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കോതകുളം സ്വദേശി ആദിത്യന്‍, തളിക്കുളം സ്വദേശികളായ, അശ്വിന്‍ ആദില്‍, വലപ്പാട് സ്വദേശി അജന്‍ എന്നിവരെയാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്.

മൊബൈല്‍ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചാണ് നാലംഗ സംഘം വീട്ടമ്മയായ യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. പത്ത് ലക്ഷം തട്ടിയെടുത്തതിന് ശേഷം അരലക്ഷം കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ അറസ്റ്റിലാവുന്നത്. യുവതിയുമായി ഇവര്‍ വീഡിയോ ചാറ്റ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടെ യുവതിയുടെ ഫോട്ടോ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഇവര്‍ ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്‌നചിത്രങ്ങള്‍ ആക്കുകയായിരുന്നു. പിന്നീട് പുതിയ നമ്പറില്‍ നിന്നും അജ്ഞാതനെന്ന നിലയില്‍ വാട്‌സ് ആപ്പിലൂടെ ഈ ചിത്രങ്ങള്‍ യുവതിക്ക് അയച്ചു കൊടുത്തു.

ഉടന്‍ തന്നെ യുവതി സത്യാവസ്ഥ അറിയാതെ പ്രതികളായ ഈ സുഹൃത്തുക്കളെ വിവരം അറിയിച്ചു. അജ്ഞാതന്‍ അയച്ച സന്ദേശം ശരിയാണെന്നും അയാളെ അനുസരിക്കുകയേ നിവൃത്തിയുള്ളൂവെന്നും പറഞ്ഞു പ്രതികള്‍ യുവതിയെ തെറ്റിദ്ധരിപ്പിച്ച് പല തവണകളിലായി സ്വര്‍ണാഭരണങ്ങളും പണവും ഉള്‍പ്പെടെ പത്തുലക്ഷത്തോളം രൂപ യുവാക്കള്‍ കൈക്കലാക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT