പ്രതീകാത്മക ചിത്രം 
Kerala

തൃശൂരില്‍ ഡ്രൈവറുടെ തലക്കടിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്തു

തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാറ് തട്ടിയെടുത്തു. ദിവാന്‍ജി മൂലയിലാണ് സംഭവം. ഡ്രൈവറുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ തട്ടിയെടുക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവര്‍ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ പുതുക്കാട്ടേക്ക്‌ ഓട്ടം വിളിച്ചവരാണ് ആക്രമിച്ചത്. കാര്‍ പിന്തുടര്‍ന്ന പൊലീസ് കാലടിയില്‍ വച്ച് വാഹനം കണ്ടെത്തി. പക്ഷേ പ്രതികള്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇവര്‍ ബുക്ക് ചെയ്തത്. ലൊക്കേഷനിലെത്തിയപ്പോള്‍ കുറച്ചുകൂടി മുന്നോട്ടുപോകാനുണ്ടെന്ന് പറഞ്ഞു. ഇറങ്ങാന്‍ പറഞ്ഞപ്പോള്‍ മുഖത്ത് സ്േ്രപ അടിച്ച ശേഷം ഇടിക്കട്ട കൊണ്ട് തലക്കടിക്കുകയായിരുന്നു. വണ്ടിയെടുക്കാന്‍ നോക്കിയപ്പോള്‍ ചാവി ഊരിയെടുത്തു. ചാവി ചോദിച്ചപ്പോള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വണ്ടി കൊണ്ടുപോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. രണ്ടുപേരാണ് ആക്രമിച്ചതെന്നും കഞ്ചാവ് വലിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT