Kerala

തൃശൂരില്‍ വീണ്ടും കൊലപാതകം ; പട്ടാപ്പകല്‍ യുവാവിനെ കാര്‍ തടഞ്ഞ് വെട്ടിക്കൊന്നു

അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ടത് 

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍ : തൃശൂരില്‍ കൊലപാതകക്കേസ് പ്രതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശി നിധില്‍ ആണ് കൊല്ലപ്പെട്ടത്. അന്തിക്കാട് ആദര്‍ശ് കൊലക്കേസിലെ പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ് ഇയാള്‍. 

കഴിഞ്ഞ ജൂലായിലാണ് താന്ന്യത്ത് കുറ്റിച്ചല്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഈ കേസിലെ പ്രതിയായ നിധിലിനെയാണ് മറ്റൊരു സംഘം കൊലപ്പെടുത്തിയത്. നാലംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

കാരമുക്ക് അഞ്ചങ്ങാടി റോഡില്‍ വെച്ച് നിധില്‍ യാത്ര ചെയ്യുകയായിരുന്ന കാറില്‍, മറ്റൊരു കാറിലെത്തിയ സംഘം വണ്ടിയില്‍ ഇടിപ്പിച്ച് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും നിധില്‍ മരിച്ചു. ആദര്‍ശ് കൊലപാതകത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്നാണ് പൊലീസിന്റെ നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനില്‍' നായികയാകേണ്ടിയിരുന്നത് മഞ്ജു വാര്യര്‍; കഥ ഇഷ്ടപ്പെട്ടിട്ടും ചെയ്യാതിരുന്നത് ഇക്കാരണത്താല്‍!

'വൈഭവിന് പ്രൊഫഷണലിസം ഇല്ല; കുട്ടികൾക്ക് ഐസ്ക്രീം അല്ലാതെ പിന്നെന്ത് വേണം'; പറഞ്ഞ് കുടുങ്ങി ആര്‍സിബി താരം ജിതേഷ് ശര്‍മ

വേനലാണ്, എന്നു കരുതി വെള്ളം കുടി 'ഓവർ' ആകരുത്!

മാമ്പഴം കഴിക്കാൻ ഇഷ്ടമാണോ? എന്നാൽ ആദ്യം ഇതറിയണം

SCROLL FOR NEXT