Kerala

തൃശൂർ പട്ടാളം മാർക്കറ്റിൽ വൻ തീപ്പിടിത്തം; പത്തോളം കടകൾ കത്തിനശിച്ചു

ശക്തൻ ന​ഗറിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. പഴയ വാഹനങ്ങളുടെ ഭാ​ഗങ്ങൾ വിൽക്കുന്ന കടയിലാണ് ആദ്യം തീപ്പിടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ശക്തൻ ന​ഗറിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപ്പിടിത്തം. പഴയ വാഹനങ്ങളുടെ ഭാ​ഗങ്ങൾ വിൽക്കുന്ന കടയിലാണ് ആദ്യം തീപ്പിടിച്ചത്.  ഏകദേശം രണ്ടരയോടെയാണ് സംഭവം. ടയറുകള്‍ കൂടിക്കിടന്നിടത്താണ് തീപ്പിടിച്ചതോടെ വലിയ രീതിയില്‍ തീ ആളിപ്പടരുകയായിരുന്നു. 10 കടകള്‍ കത്തി നശിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പഴയ വാഹനങ്ങളും കത്തിയിട്ടുണ്ട്.

പട്ടാളം മാര്‍ക്കറ്റില്‍ ശക്തന്‍ സ്റ്റാന്‍ഡിന് അടുത്ത് പഴയ വാഹനങ്ങളും ടയറുകളും ഉള്‍പ്പെടെ കൂട്ടിയിട്ടിരിക്കുന്ന സ്ഥലമാണിത്. തീപ്പിടിത്തത്തെ തുടര്‍ന്ന് വലിയ തോതില്‍ നഗരത്തില്‍ പുക പടര്‍ന്നത് ആശങ്ക പടര്‍ത്തി. കാറ്റ് ശക്തമായതും തീപ്പടരുന്നതിന് ആക്കം കൂട്ടി. ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി