Kerala

തെരഞ്ഞെടുപ്പ്  വിജയാ​ഹ്ലാദം; കൈയിലിരുന്ന ​ഗുണ്ട് പൊട്ടിത്തെറിച്ച് പ്രവർത്തകന്റെ വിരലുകൾ അറ്റു

തെരഞ്ഞെടുപ്പ് വിജയാ​​ഹ്ലാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവർത്തകന്റെ കൈയ്ക്ക് പരുക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് വിജയാ​​ഹ്ലാദത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവർത്തകന്റെ കൈയ്ക്ക് പരുക്കേറ്റു. മസ്ലിം ലീ​ഗ് പ്രവർത്തകനായ പായിപ്ര കുന്നുമ്മേൽ കുടിയിൽ ഹനീഫ (40)യുടെ കൈയിലിരുന്ന ​ഗുണ്ട് പൊട്ടിത്തെറിച്ച് വിരലുകൾ അറ്റു പോകുകയായിരുന്നു. 

ഒരു മണിയോടെ പായിപ്ര സ്കൂൾ പടിയിലാണ് അപകടം. ഹനീഫയെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴയിൽ നിന്ന് തൊടുപുഴയിലേക്ക് ബൈക്കിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനു ബൈക്കിൽ നിന്ന് വീണും പരുക്കേറ്റു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT