Kerala

തെരഞ്ഞെടുപ്പ് അടുത്തുവരുന്നു; എംഎല്‍എയുടെ ക്ഷേത്ര സന്ദര്‍ശനത്തിന് പിന്നില്‍; ചുട്ടമറുപടിയുമായി യു പ്രതിഭ

ഒട്ടും വൈകാതെ തന്നെ എംഎല്‍എയുടെ മറുപടിയും വന്നു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സജീവമാണ് കായംകുളം എംഎല്‍എ യു പ്രതിഭ. എംഎല്‍എ പങ്കെടുക്കുന്ന പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. അത്തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച.

ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന് പങ്കെടുത്തതുമായി ബന്ധപ്പെട്ട എംഎല്‍എയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാള്‍ക്ക് ചുട്ടമറുപടിയുമായി എംഎല്‍എ തന്നെ രംഗത്തെത്തിയത്തോടെയാണ് പോസ്റ്റ് വൈറലായത്.  ക്ഷേത്രസന്ദര്‍ശനം നടത്തിയ എംഎല്‍എയുടെ പോസ്റ്റിന് താഴെ 'തെരഞ്ഞെടുപ്പ് അടുത്ത് വരുന്നു, ഒരു ബാലന്‍സിംഗ്' എന്നായിരുന്നു ഒരാളുടെ കമന്റ്.  ഒട്ടും വൈകാതെ തന്നെ എംഎല്‍എയുടെ മറുപടിയും വന്നു.

'താങ്കളുടെ പിതാവിന്റെ സ്വത്ത് ആണെന്ന് അടിയന്‍ അറിഞ്ഞില്ല. അറിഞ്ഞിരുന്നേല്‍ അടിയന്‍ പോവില്ലായിരുന്നു' ഇങ്ങനെയായിരുന്നു എംഎല്‍എയുടെ മറുപടി. എംഎല്‍എയുടെ മറുപടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തുവന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT