Kerala

തൊട്ടിലിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പഴന്തുണിക്കെട്ടിന് മുകളിൽ കുഞ്ഞിനെ ഉപേക്ഷിച്ചു

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

പെരുമണ്ണ: വീടിനുള്ളിൽ തൊട്ടിലിൽ ഉറങ്ങിക്കിടുന്ന ഒന്നരവയസുകാരനെ എടുത്തുകൊണ്ടുപോയി സ്വർണാഭരണങ്ങൾ കവർന്നു. തുടർന്ന് കുഞ്ഞിനെ വീടിന്റെ കോണിക്കൂട്ടിൽ ഉപേക്ഷിച്ചു. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. പെരുമണ്ണ പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ വീട്ടിലാണ് മോഷണം നടന്നത്. കുട്ടിയുടെ ആഭരണങ്ങൾ കൂടാതെ മുറിയിലുണ്ടായിരുന്ന 15000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും മോഷണം പോയി. 

മാമുക്കോയയുടെ മകൻ മുഹമ്മദ് ഐസാനെയാണ് തൊട്ടിലിൽനിന്ന്‌ എടുത്ത് സ്വർണാഭരണങ്ങൾ കവർന്ന മോഷ്ടാവ് കോണിക്കൂട്ടിലെ പഴയതുണികൾ കൂട്ടിയിട്ടതിനുമുകളിൽ ഉപേക്ഷിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന മാതാപിതാക്കൾ തൊട്ടിലിൽ കാണാത്തതിനെത്തുടർന്ന്‌ നടത്തിയ തിരച്ചിലിലാണ് കോണിക്കൂടിനുള്ളിൽ കണ്ടെത്തിയത്. 

കുട്ടി അണിഞ്ഞിരുന്ന ഒരുപവൻ വരുന്ന ഇരുകാലിലെയും തള, ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ ചെയിൻ എന്നിവ നഷ്ടപ്പെട്ടു. ഒരുനിലയുള്ള കോൺക്രീറ്റ് വീടിന്റെ കോണിക്കൂടിന്റെ വാതിൽ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. മാമുക്കോയയും ഭാര്യയും ആറുവയസ്സുകാരിയായ മറ്റൊരുമകളും പ്രായമായ ഉമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  പൊലീസും വിരലടയാള വിദഗ്‌ധരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

SCROLL FOR NEXT