Kerala

തൊട്ടില്‍ത്തുണിയില്‍ കഴുത്ത് കുരുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം

അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; തൊട്ടില്‍ത്തുണിയില്‍ കഴുത്ത് കുരുങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം. കണ്ണൂരില്‍ വാരത്ത് റിജ്വില്‍ എന്ന ഏഴുവയസുകാരനാണ് മരിച്ചത്. അമ്മ തല്ലിയതില്‍ മനംനൊന്ത് കുട്ടി മുറിയില്‍ കയറി സാരിയില്‍ കഴുത്ത് കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.

ബന്ധുവീട്ടില്‍ താമസിക്കാനെത്തിയതായിരുന്നു റിജ്വലിന്റെ കുടുംബം. ഈ വീട്ടിലെ കുട്ടികളുമായി റിജ്വല്‍ വഴക്കുകൂടിയിരുന്നു. ഇതിന് റിജ്വലിനെ അമ്മ ശരണ്യ വഴക്കു പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടു കെട്ടിയ തൊട്ടിലില്‍ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടതെന്നും ചക്കരക്കല്‍ സിഐ പറഞ്ഞു.

കുട്ടി കുസൃതി കാണിച്ചതിന് അമ്മ വഴക്കുപറഞ്ഞിരുന്നെന്നും ആശുപത്രിയില്‍  എത്തിക്കുംമുമ്പെ മരണം സംഭവിച്ചെന്നും റിജ്വലിന്റെ അമ്മൂമ്മയും പ്രതികരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി