Kerala

ദിലീപിനെ അറസ്റ്റ് ചെയ്തത് ഹിന്ദു ആയതുകൊണ്ട്; വര്‍ഗീയ വിഷം തുപ്പി സംഘപരിവാര്‍ ട്വിറ്റര്‍ പ്രചാരണം

ശംഖ്‌നാദ് കേരള എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഹിന്ദു ആയതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന തരതതില്‍ പ്രചാരണം നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഹിന്ദു ആയതുകൊണ്ടെന്ന പ്രചരണവുമായി സംഘപരിവാര്‍. ശംഖ്‌നാദ് കേരള എന്ന ട്വിറ്റര്‍ ഐഡിയിലൂടെയാണ് ഹിന്ദു ആയതിന്റെ പേരില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു എന്ന തരതതില്‍ പ്രചാരണം നടത്തുന്നത്. 

ജൂണ്‍ 28ന് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ അക്കൗണ്ട് ദിലീപ് കേസിലും മതസംഘര്‍ഷം വളര്‍ത്താന്‍ ശ്രമിക്കുന്നത്. 28ന് ട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരള ചലചിത്ര മേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. ഹിന്ദു നടന്‍ ദിലിപ് കേസിലേക്ക് വലിച്ചിഴക്കപ്പെടുകയാണ് എന്നാണ്. ഈ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും വെളുപ്പെടുത്തിയിട്ടുണ്ട്. 

അതേ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് കേരളത്തിലും ബംഗാളിലും ഹിന്ദു നടന്‍മാര്‍ കുറ്റവാളിയാക്കപ്പെടുകയാണ് എന്നും ദിലീപിന്റെ അറസ്റ്റ് തങ്ങള്‍ നേരത്തെ പ്രവചിച്ചിരുന്നുവെന്നും ശംഖനാദ് കേരള പറയുന്നു. 


ദിലീപ് ജാതി രാഷ്ട്രീയത്തിന്റെ ഇരയാണെന്നും ട്വിറ്റര്‍ പറയുന്നു. രാജ്യം മുഴുവന്‍ ഹിന്ദു നടന്‍മാരും നടിമാരും ആക്രമണത്തിന് വിധേയരാകുന്നു എന്നാണ് ശംഖ് നാദിന്റെ മറ്റൊരു കണ്ടെത്തല്‍. വര്‍ഗീയ വിഷം വമിക്കുന്ന നിരവധി പോസ്റ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം