Kerala

ദിലീപിനെ ചോദ്യം ചെയ്യാന്‍ എഡിജിപി ബി സന്ധ്യയെത്തി; അന്‍വര്‍ സാദത്ത് എംഎല്‍എയെയും ചോദ്യം ചെയ്യും

തെളിവെടുപ്പിന് പിന്നാലെ ആലൂവ പൊലീസ് ക്ലബിലെത്തിച്ച ദിലീപിനെ എഡിജിപി ബി സന്ധ്യ ചോദ്യം ചെയ്യും - ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ ചോദ്യം ചെയ്യാനായി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ എഡിജിപി സന്ധ്യ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. വൈകീട്ടോടെയാണ് ചോദ്യം ചെയ്യുന്നതിനായി സന്ധ്യ ആലുവ പൊലീസ് ക്ലബിലെത്തിയത്. കൊച്ചിയിലും തൊടുപുഴയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.

കൂടാതെ ദിലീപിന്റെ സുഹൃത്തും പ്രതിപക്ഷ എംഎല്‍എയുമായ അന്‍വാര്‍സാദത്തിനെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിന് പിന്നാലെ ദിലീപും അന്‍വര്‍ സാദത്തും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യാനുള്ള തീരുമാനം. വിദേശത്തുള്ള എംഎല്‍എ നാട്ടിലെത്തിയാല്‍ ചോദ്യം ചെയ്യുമെന്നാണ് അന്വേഷം സംഘം വ്യക്തമാക്കുന്നത്. എറണാകുളം ജില്ലയിലെ മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരുമായി നടന്‍ ദിലീപിന് നല്ല ബന്ധമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT