Kerala

ദിലീപിനൊപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി; ഇത്ര നീചനായ ഒരാള്‍ക്ക് ഒപ്പം അഭിനയിക്കുന്നതെങ്ങനെ

ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നത് എങ്ങിനെ? ദിലീപിനോട് ഇനി മാനസീകമായി ഒരു ബന്ധവും ഉണ്ടാകില്ല

Author : സമകാലിക മലയാളം ഡെസ്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന് ഒപ്പം ഇനി അഭിനയിക്കില്ലെന്ന് ആസിഫ് അലി. സ്വകാര്യ ചാനലിനോടായിരുന്നു ആസിഫിന്റെ പ്രതികരണം. 

ഇത്ര നീചനായ ഒരാള്‍ക്കൊപ്പം ഇനി അഭിനയിക്കുന്നത് എങ്ങിനെയെന്ന് ആസിഫ് അലി ചോദിച്ചു. ദിലീപിനോട് ഇനി മാനസീകമായി ഒരു ബന്ധവും ഉണ്ടാകില്ല. അതിക്രമത്തിന് ഇരയായ നടി തനിക്ക് ഏറ്റവും അടുത്ത സുഹൃത്താണ്. അവര്‍ക്കുണ്ടായ ദുരനുഭവം തനിക്ക് വ്യക്തിപരമായ വേദന ഉണ്ടാക്കിയെന്നും ആസിഫ് അലി.

ആക്രമിക്കപ്പെട്ട നടിയെ ഇരയെന്ന് വിളിക്കരുതെന്നും, തന്റെ അടുത്ത സുഹൃത്താണ് അവരെന്നും അമ്മയുടെ പ്രത്യേക എക്‌സിക്യൂട്ടീവില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആസിഫ് അലി പറഞ്ഞിരുന്നു. പ്രതിയും ഇരയും ഒരേ സംഘടനയില്‍ അംഗമായി ഇനിയും തുടരുന്നത്  അംഗീകരിക്കുന്നില്ലയെന്നും മാധ്യമങ്ങളിലൂടെ പ്രതികരിക്കാതിരിക്കുന്നതുകൊണ്ട് ആരേയും സപ്പോര്‍ട്ട് ചെയ്യുന്നുവെന്നല്ല ഉദ്ദേശിക്കുന്നത് എന്നും ആസിഫ് അലി പറഞ്ഞു.

ദിലീപിന്റെ ഭാഗത്ത് നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല. ദിലീപ് എന്നല്ല, ഒരു ആണിനടുത്ത് നിന്ന് ഒരിക്കലും ഇത്തരമൊരു കാര്യം പ്രതീക്ഷിച്ചിരുന്നില്ല,ഈ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഞാന്‍ ചോദിച്ചതാണ് ഒരാള്‍ക്ക് എങ്ങനെയാണ് ഇതൊക്കെ ചെയ്യാന്‍ സാധിക്കുന്നത് എന്നുമെന്ന് ആസിഫ് പറഞ്ഞിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് എയിംസ് പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്തെ മികവ് അയോഗ്യതയോ എന്ന ഹൈക്കോടതി, വിമര്‍ശനം

എയിംസിന് തറക്കല്ലിടാതെ ഇനി വോട്ട് ചോദിച്ച് വരില്ല: സുരേഷ് ഗോപി

'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?