Kerala

ദിലീപിന് ജയിലില്‍ തിരുവോണ സദ്യ

ദിലീപിന്റെ സാന്നിധ്യമാണ് ആലുവ സബ്ജയിലിലെ ഓണാഘോഷത്തിന് താരപരിവേഷം നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെല്ലുകള്‍ക്ക മുന്നിലെ വരാന്തയില്‍ തൂശനില വിരിച്ച സദ്യയാണ് ആലുവ സബ്ജയിലില്‍ നടക്കുക. സംസ്ഥാനത്തെ മറ്റ് ജയിലുകളില്‍ തിരുവോണദിനം പതിവ് പോലെ തന്നെ ഓണസദ്യയും ഓണാഘോഷവും നടക്കും. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ സാന്നിധ്യമാണ് ആലുവ സബ്ജയിലിലെ ഓണാഘോഷത്തിന് താരപരിവേഷം നല്‍കുന്നത്. 61 തടവുകാരാണ് ഇപ്പോള്‍ ആലുവ സബ്ജയിലിലുള്ളത്. ജയില്‍ ജീവനക്കാരേയും കൂട്ടുമ്പോള്‍ 75 പേര്‍. ഓണസദ്യയ്ക്ക് ഒരാള്‍ക്ക 25 രൂപ വീതം കൂടുതല്‍ അനുവദിക്കും. 

ഉത്രാട ദിനത്തില്‍ ദിലീപിനെ കാണാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ ആലുവ സബ്ജയിലില്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ജോര്‍ജ് എന്നിവര്‍ക്ക് പത്ത് മിനിറ്റ് വീതം ദിലീപുമായി സംസാരിക്കാന്‍ സമയം അനുവദിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

കേന്ദ്ര സർവകലാശാലയിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന 25 വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്

കനേഡിന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

'90 കളിലെ മനോഹരമായ പ്രണയം'; അനൂപ് മേനോന്‍റെ 'ചിരം' തിയേറ്ററുകളിലേക്ക്

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത