ഗണേഷ് കുമാര്‍ (ഫയല്‍ ചിത്രം) 
Kerala

ദിലീപിന് സന്ദര്‍ശകരുടെ തിരക്ക്; ഗണേഷ്‌കുമാര്‍ സബ് ജയിലില്‍ എത്തി

തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ചൊവ്വാഴ്ച ദിലീപിനെ കണാനെത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ രംഗത്തുനിന്നുള്ളവരുടെ ഒഴുക്കു തുടരുന്നു. തിരുവോണപ്പിറ്റേന്ന്, നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍, ജോര്‍ജേട്ടന്‍സ് പൂരം സിനിമയുടെ നിര്‍മാതാക്കളായ അരുണ്‍ ഘോഷ്, ബിയോജ് ചന്ദ്രന്‍ എന്നിവരും ചൊവ്വാഴ്ച ദിലീപിനെ കണാനെത്തി. 

തിരുവോണ ദിനത്തില്‍ നടന്‍ ജയറാം ആലുവ സബ്ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു. ഓണക്കോടിയുമായി എത്തിയ ജയറാം എല്ലാ വര്‍ഷവും ഇങ്ങനെ ഒരു പതിവുണ്ടെന്ന് പറഞ്ഞു. തിരുവോണ ദിനത്തില്‍ ഉച്ചയോടെയായിരുന്നു താരം ദിലീപിനെ കാണുന്നതിനായി എത്തിയത്. 

ഉത്രാട ദിനത്തില്‍ നടന്മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും സംവിധായകനായ രഞ്ജിത്തും എത്തിയിരുന്നു. 

അച്ഛന്റെ ശ്രാദ്ധദിന ചടങ്ങുകളില്‍ പങ്കെടുക്കാനായി ദിലീപിന് ബുധനാഴ്ച ജയിലിന് പുറത്തിറങ്ങാനാകും. പൊലീസ് അകമ്പടിയോടെ വീട്ടിലും ക്ഷേത്രത്തിലുമായി നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

ഉറച്ചു നിന്ന് പൊരുതി സമീര്‍; ലക്‌നൗവിനെ പരാജയപ്പെടുത്തി ഡല്‍ഹി

'ദൈവം പോലും ഇവിടെ സുരക്ഷിതനല്ല', ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിങ്

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞു, ബിജെപി പ്രവര്‍ത്തകരെന്ന് യുഡിഎഫ്- വിഡിയോ

3,083 രൂപ മുതല്‍ 9,250 രൂപ വരെ പ്രതിമാസ പെന്‍ഷന്‍, അഞ്ചുവര്‍ഷത്തിനിടെ വരുമാനമായി കിട്ടുക 5,55,000; അറിയാം ഈ സ്‌കീം

SCROLL FOR NEXT