Kerala

ദിലീപിന്റെ അറസ്റ്റ്: ഓണത്തിന് താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കും

ചാനല്‍പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താരങ്ങള്‍ അനൗദ്യോഗിക തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപ് അറസ്റ്റിലായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചെന്ന് ആരോപിച്ച് താരങ്ങള്‍ ഓണത്തിന് ചാനല്‍ പരിപാടികള്‍ ബഹിഷ്‌കരിച്ചേക്കും. ചാനല്‍പരിപാടികളില്‍ പങ്കെടുക്കേണ്ടതില്ലെന്ന് താരങ്ങള്‍ അനൗദ്യോഗിക തീരുമാനം എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. 

ഓണത്തിന് പുറത്തിറങ്ങുന്ന സിനിമകളുടെ പ്രചാരണത്തിന് ചാനലുകളില്‍ പോകേണ്ടതില്ലെന്നും താരങ്ങള്‍ തീരുമണാനിച്ചിട്ടുണ്ടെന്നു സൂചനകളുണ്ട്. അങ്ങനെ വരികയാണെങ്കില്‍ ചലച്ചിത്രങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്ത് ചാനലുകള്‍ക്ക് ഈ വര്‍ഷത്തെ ഓണം ആഘോഷിക്കേണ്ടിവരും. 

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രമുഖതാരങ്ങളൊന്നും പങ്കെടുക്കുന്നില്ല. ഓണത്തിനും ഈ നിലപാട് തുടരുന്നതാണ് നല്ലതെന്നാണ് ഇവരുടെ അഭിപ്രായം. നടി ആക്രമിക്കപ്പെട്ട സംഭവവും തുടര്‍ന്ന് ചലച്ചിത്രസംഘടനകള്‍ ഉള്‍പ്പെടെ അകപ്പെട്ട വാര്‍ത്തകളും മറ്റും ജനങ്ങള്‍ക്കിടയില്‍ സിനിമാ രംഗത്തോടുള്ള പ്രതിപത്തി കുറച്ചിട്ടുണ്ടെന്നാണ് കാണിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT