Kerala

ദിലീപിന്റെ ജാമ്യം: പുതിയ അഭിഭാഷകരുമായി ജയിലില്‍ ഒന്നര മണിക്കൂര്‍ കൂടിക്കാഴ്ച

ദിലീപ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി രാമന്‍പിള്ള അസോസിയേറ്റ്‌സിലെ അഭിഭാഷകരുമായി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തി - തുടര്‍ന്ന് വക്കാലത്ത് ഒപ്പിട്ടു നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി രാമന്‍പിള്ള അസോസിയേറ്റ്‌സിലെ അഭിഭാഷകരുമായി ഒന്നരമണിക്കൂര്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന് വക്കാലത്ത് ഒപ്പിട്ടു നല്‍കി. തിങ്കളാഴ്ച ഇവര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. 

ഉച്ചയോടെയാണ് രാമന്‍പിള്ളുടെ ജൂനിയര്‍മാരായ സുജീഷ് മേനോന്‍, ഫിലിപ്പ് വര്‍ഗീസ് എന്നിവര്‍ ആലുവ  സബ്ജയിലിലെത്തിയത്. ദിലിപിന്റെ സഹോദരനും ജയിലിലെത്തിയെങ്കിലും ജയിലനകേത്ത് കയറിയില്ല. 

മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാറിനെ മാറ്റിയാണ് അഡ്വ. ബി രാമന്‍പിള്ളയെ കേസേല്‍പ്പിച്ചിരിക്കുന്നത്. കേസില്‍ പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയുള്‍പ്പടെ ദിലീപിന് തിരിച്ചടിയായെന്ന സാഹചര്യത്തിലാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT