Kerala

ദിലീപിന്റെ ജാമ്യാപേക്ഷിയില്‍ ഹൈക്കോടതി ഉത്തരവ് തിങ്കളാഴ്ച

ടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും-കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാന്‍  പ്രതിക്ക് കഴിയുമെന്ന് പ്രോസിക്യൂഷന്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിച്ചേക്കും. ജാമ്യാപേക്ഷയില്‍ വാദംകേള്‍ക്കല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പൂര്‍ത്തിയാക്കിയിരുന്നു. കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രതി ആയതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസില്‍ കൂടുതല്‍ പ്രതികളെ പിടികൂടാനുണ്ടെന്നും ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു

എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്ന ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ആക്രമണത്തിന് ഇരയായ നടിപോലും വ്യക്തി വൈരാഗ്യമില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും കേസില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ രാം കുമാര്‍ വാദിച്ചു. 

എന്നാല്‍ ബലാത്സംഗത്തിന് ഇരയാക്കാന്‍ ക്വട്ടേഷന്‍ നല്‍കുന്നത് നിയമ ചരിത്രത്തില്‍ ആദ്യമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT