Kerala

ദിലീപിന്റേയും നാദിര്‍ഷായുടേയും മൊഴി എടുക്കും; ദിലീപിന്റെ മാനേജറേയും പൊലീസ് ചോദ്യം ചെയ്യും

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനില്‍ കുമാരിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദിലീപ് പൊലീസില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക്‌മെയില്‍ പരാതിയില്‍ പ്രത്യേക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തില്ലെന്ന് എറണാകുളം റൂറല്‍ എസ്പി വ്യക്തമാക്കി. നിലവില്‍ നടിയെ ആക്രമിച്ച കേസില്‍ നടക്കുന്ന അന്വേഷണത്തിന് ഒപ്പമായിരിക്കും ദിലീപിന്റെ ബ്ലാക്ക്‌മെയില്‍ പരാതിയും അന്വേഷണ സംഘം പരിശോധിക്കുക. 

പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ദിലീപിന്റേയും, നദിര്‍ഷായുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ദിലീപിന്റെ മാനേജറുടേയും മൊഴി എടുക്കും. 

ഇതുകൂടാതെ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സുനില്‍ കുമാരിന്റെ സഹതടവുകാരന്‍ ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ആലുവ മജിസ്‌ട്രേറ്റ് കോടതിയായിരിക്കും രഹസ്യമൊഴി രേഖപ്പെടുത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്