Kerala

ദിലീപ് ആ മണ്ടത്തരം ചെയ്യില്ല; നിരപരാധിത്വം കാലം തെളിയിക്കുമെന്ന് ശ്രീനിവാസന്‍ 

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ശ്രീനിവാസന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് പിന്തുണയുമായി നടനും സംവിധായകനുമായ ശ്രീനിവാസന്‍. ദിലീപ് ഇത്തരം മണ്ടത്തരം ചെയ്യുമെന്നു കരുതുന്നില്ലെന്ന് ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതായും ശ്രീനിവാസന്‍ പറഞ്ഞു.

സമീപ ദിവസങ്ങളിലായി ദിലീപിനെ പിന്തുണച്ച് സിനിമാ രംഗത്തുള്ളവര്‍ കൂട്ടമായി എത്തിയത് സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ്  ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്റെ രംഗപ്രവേശം. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമാ രംഗത്തുനിന്നുള്ള നിരവധി പേര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. സിനിമാ രംഗത്തുള്ളവരെല്ലാം ദിലിപീനൊപ്പം നില്‍ക്കണമെന്ന് ജയിലിനു പുറത്തുവച്ച് നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഗണേഷ് കുമാറിന്റെ പ്രസ്താവനയും ജയിലിലേക്കുള്ള സിനിമാക്കാരുടെ ഒഴുക്കും സംശയാസ്പദമാണെന്നാണ് അങ്കമാലി കോടതിയെ പൊലീസ് അറിയിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT