Kerala

ദിലീപ് ഒരു നല്ല നടന്‍ പോലും അല്ലെന്ന് ജി സുധാകരന്‍; ദിലീപിന്റെ സിനിമകള്‍ നിലവാരമില്ലാത്തത്

ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയല്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍. ദിലീപ് ഒരു നല്ല നടന്‍ പോലും അല്ലെന്ന് സുധാകരന്‍ പറഞ്ഞു. 

നിലവാരമില്ലാത്തവയാണ് ദിലീപ് ചിത്രങ്ങള്‍. ദിലീപ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങി നില്‍ക്കുന്നവയല്ല. കലാമൂല്യമുള്ള സിനിമകളില്‍ ദിലീപ് അഭിനയിച്ചിട്ടില്ല. അതുകൊണ്ടാണ് കോടതിയിലേക്ക് കൊണ്ടുവരുമ്പോള്‍ ദിലീപിന്റെ നേര്‍ക്ക് ആളുകള്‍ കൂകി വിളിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. ദിലീപിനെ വിമര്‍ശിച്ചത് കൂടാതെ മലയാളത്തിലെ പുതുമുഖ താരങ്ങള്‍ക്ക് നേരെയും അദ്ദേഹം പ്രതികരിച്ചു. ആദ്യ ചിത്രം കഴിയുമ്പോഴേക്കും പലരും സ്വയം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് സുധാകരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT