Kerala

ദിലീപ് മഞ്ജുവിനോടു പറഞ്ഞു; 'ആ പൊട്ടിപ്പെണ്ണ് പറയുന്നതൊന്നും വിശ്വസിക്കരുത്'

2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്നു മനസിലായി.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആ പൊട്ടിപ്പെണ്ണ് പറയുന്നതൊന്നും വിശ്വസിക്കരുതെന്ന് ദിലീപ് ചിരിച്ചുതള്ളിയതായി മഞ്ജുവാര്യരുടെ മൊഴി. ആക്രമിക്കപ്പെട്ട നടിയാണ് ദിലീപിന് കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരം നല്‍കിയതെന്നും മഞ്ജു മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഈ മൊഴി നിര്‍ണായകമാവുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

ആക്രമിക്കപ്പെട്ട നടിയും താനും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് കാവ്യയുമായുള്ള ബന്ധം അറിഞ്ഞയുടന്‍ തന്നെയറിയിച്ചത്. 2012 മുതല്‍ കാവ്യയുമായി ദിലീപ് അടുപ്പത്തിലാണെന്നു മനസിലായി. ആക്രമിക്കപ്പെട്ട നടി ഇക്കാര്യം തന്നോടു പറഞ്ഞെന്നു വ്യക്തമായപ്പോഴാണ് ആ പൊട്ടിപ്പെണ്ണ് പറയുന്നതൊന്നും വിശ്വസിക്കരുതെന്ന് ദിലീപ് പ്രതികരിച്ചത്. 

ദിലീപുമായുള്ള കുടുംബ ബന്ധം ഇതിന്റെ പേരില്‍ തകര്‍ന്നു. എങ്കിലും നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപേട്ടന്‍ കുറ്റക്കാരനാകരുതേയെന്നു പ്രതീക്ഷിക്കുന്നതായും മഞ്ജു മൊഴിയില്‍ പറയുന്നതായാണ് സൂചന. ദിലീപ് അറസ്റ്റിലാവുന്നതിനു മുമ്പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ചാണ് എഡിജിപി ബി സന്ധ്യ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. ഔപചാരികമായ മൊഴി രേഖപ്പെടുത്തല്‍ അല്ലായിരുന്നുവെന്നും ചില വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു ഇതിന് അന്വേഷണ സംഘം നല്‍കിയ വിശദീകരണം. എന്നാല്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കേസില്‍ ഇതു നിര്‍ണായകമാവുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും മഞ്ജു വാര്യര്‍ അന്വഷണ സംഘത്തിന് വിവരങ്ങള്‍ നല്‍കിയതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് സാമ്പത്തിക, വസ്തു ഇടപാടുകള്‍ ഉണ്ടായിരു്‌ന്നോയെന്ന് പൊലിസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യം നിഷേധിച്ച് നടി തന്നെ രംഗത്തുവന്നെങ്കിലും പൊലീസ് അതു പൂര്‍ണായും വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.

ദിലീപിന് നടിയോട് പകയ്ക്കു കാരണമായത് മഞ്ജുവുമായുള്ള വിവാഹ ബന്ധം തകര്‍ത്തതാണെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം ഇതിനു സാമ്പത്തിക കാരണങ്ങള്‍ കൂടിയുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT