Kerala

ദിലീപ് മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ല: ശ്രീനിവാസന്‍; അംഗങ്ങള്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം അമ്മയ്ക്ക് പ്രസക്തിയില്ല 

അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും ശ്രീനിവാസന്‍

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ശ്രിനിവാസന്‍. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.ആലപ്പുഴ കറ്റാനത്ത് ഓണാട്ടുകരയിലുള്ള കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണെന്നാണ് വിശ്വാസം. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. 

അംഗങ്ങളായ 85 പേര്‍ക്ക് കൈനീട്ടം കൊടുക്കുന്നതിനപ്പുറം താരസംഘടനയായ അമ്മയ്ക്ക് പ്രസക്തിയൊന്നുമില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു. താരങ്ങള്‍ക്ക് പ്രതിഫലം കിട്ടിയില്ലെങ്കില്‍ വാങ്ങിക്കൊടുക്കുന്നതിനുള്ള ഇടപെടല്‍ മാത്രമാണ് അമ്മ ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം