Kerala

ദിവസങ്ങള്‍ക്ക് മുന്‍പ് കിലോയ്ക്ക് 1250 രൂപ, ഇപ്പോള്‍ 200; 'കൊറോണയില്‍ പിടഞ്ഞ്' ഞണ്ട്

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിയതാണ് ഇതിന് കാരണം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരളത്തില്‍ ഞണ്ടിന്റെ വില കുത്തനെ ഇടിഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈന മത്സ്യ ഇറക്കുമതി നിര്‍ത്തിയതാണ് ഇതിന് കാരണം.

ദിവസങ്ങള്‍ക്ക് മുന്‍പ് കിലോഗ്രാമിന് 1250 രൂപയായിരുന്നു ഒരു കിലോഗ്രാം ഞണ്ടിന്റെ വില. ഇത് ഇപ്പോള്‍ 200- 250 നിലവാരത്തിലേക്കാണ് താഴ്ന്നിരിക്കുന്നത്.കയറ്റുമതി നിലച്ചതോടെ, സാധനം സുലഭമായതാണ് വലിയ തോതില്‍ വില കുറയാന്‍ കാരണം.

ഞണ്ടിനൊപ്പം കൊഴുവ, അയല തുടങ്ങിയ മത്സ്യങ്ങളും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 700 കോടി രൂപയുടെ മത്സ്യമാണ് കേരളത്തില്‍ നിന്ന് ചൈനയില്‍ എത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍