Kerala

ദിലീപിനെ സന്ദര്‍ശിക്കാന്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി എത്തിയെന്ന് ആരോപണം; എത്തിയത് തന്നെ കാണാനെന്ന് ജയില്‍ സൂപ്രണ്ട്

ചിട്ടിക്കമ്പനി ഉടമയുടെ സന്ദര്‍ശനം ജയിലില്‍ നടന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയായിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: ഇരട്ടക്കൊലപാതക കേസിലെ പ്രതിയായിരുന്ന വ്യക്തി ആലുവ സബ് ജയിലില്‍ ദിലീപിനെ കാണാന്‍ എത്തിയെന്ന് ആരോപണം. ഇപ്പോള്‍ ചിട്ടിക്കമ്പനി ഉടമയായ ഇയാള്‍ ജയിലില്‍ എത്തിയത് ദിലീപിനെ സഹായിക്കാന്‍ ആണെന്നാണ് ആരോപണം ഉയരുന്നത്. 

സന്ദര്‍ശകര്‍ക്ക് അനുവാദം ഇല്ലാത്ത ഞായറാഴ്ച ജയില്‍ സൂപ്രണ്ടിന്റെ ഒത്താശയോടെയാണ് ഇയാള്‍ ജയിലിലെത്തിയത്. അവധി ദിവസമായ ഞായറാഴ്ച ആയിട്ടും ജയില്‍ സൂപ്രണ്ട് പി.പി.ബാബുരാജ് ഞായറാഴ്ച ജയിലില്‍ എത്തിയിരുന്നു. 

മുക്കാല്‍ മണിക്കൂറോളം ഇയാള്‍ ദിലീപുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇയാള്‍ ദിലീപിനെ കാണുന്നതിന് അല്ല, തന്നെ കാണാനാണ് എത്തിയതെന്നാണ് ജയില്‍ സൂപ്രണ്ടിന്റെ നിലപാട്. ബന്ധുക്കള്‍ക്ക് മാത്രമാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുവാദം ഉണ്ടായിരുന്നത്. 

ചിട്ടിക്കമ്പനി ഉടമയുടെ സന്ദര്‍ശനം ജയിലില്‍ നടന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടിയായിരുന്നു എന്നും ആരോപണം ഉയരുന്നുണ്ട്. ജയില്‍ അധികൃതരെ സ്വാധീനിച്ച് നടന് ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ വേണ്ടിയായിരുന്നു സന്ദര്‍ശനം എന്ന ആരോപണത്തെ കുറിച്ച് ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

SCROLL FOR NEXT