Kerala

ദീലീപിന്റെ കൈയേറ്റ ഭൂമിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊടി നാട്ടി

വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കൈയേറിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വടക്കന്‍ പറവൂരില്‍ നടന്‍ ദിലീപ് കയ്യേറിയതെന്ന് ആരോപണമുള്ള ഭൂമിയില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊടി നാട്ടി. ഇന്നു രാവിലെയാണ് ഏതാനും പ്രവര്‍ത്തകരെത്തി ഭൂമിയില്‍ കൊടി നാട്ടിയത്. ഈ ഭൂമി ഏറ്റെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. 

വടക്കന്‍ പറവൂര്‍ കരുമാലൂരിലാണ് ഒരേക്കറിലധികം പുഴ പുറമ്പോക്ക് ദിലീപ് കൈയേറിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കൈയ്യേറ്റമെന്ന് ആക്ഷേപമുണ്ട്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും പേരില്‍ എട്ടുവര്‍ഷം മുന്‍പാണ് കരുമാലൂര്‍ കാരയ്ക്കാതുരുത്തില്‍ രണ്ടേക്കറോളം സ്ഥലം വാങ്ങിയത്. ഈ സ്ഥലത്തോടു ചേര്‍ന്നു കിടന്നിരുന്ന ഒരേക്കറിലധികം പുറമ്പോക്ക് ദിലീപ് കൈയേറിയെന്നാണ് ആക്ഷേപം. കൈയേറ്റത്തിന് ഒത്താശ ചെയ്ത റവന്യു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ആര് ഭരിക്കും; ഫലമറിയാം മിനിറ്റുകള്‍ക്കകം, ഒമ്പതു മണിക്ക് ട്രെന്‍ഡറിയാം

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരും; നേമത്ത് പ്രതീക്ഷ: ശബരീനാഥന്‍

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 4|പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കും,വിവാഹം നിശ്ചയിക്കും

Weekly Rashi Phalam (May 03- May 09, 2026):ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

SCROLL FOR NEXT