Kerala

ദുബായിൽ നിന്ന് കണ്ണൂരിൽ ആദ്യ വിമാനം ഇറങ്ങി; 177 യാത്രക്കാർ

ദുബായിൽ നിന്ന് കണ്ണൂരിൽ ആദ്യ വിമാനം ഇറങ്ങി; 177 യാത്രക്കാർ

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കോവിഡ് 19 പ്രതിസന്ധിയിൽ ദുബായിൽ കുടുങ്ങിയ 177 പ്രവാസികളുമായി കണ്ണൂരിൽ ആദ്യ വിമാനം ഇറങ്ങി. ഇന്ത്യൻ സമയം ഏഴരയോടെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങയിത്.  

ഗർഭിണികളും അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണ് യാത്രക്കാരിൽ ഏറെയും. വിമാനത്തിൽ അഞ്ച് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു.

വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം എല്ലാവരേയും ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഗർഭിണികൾക്കും കുട്ടികൾക്കും വീടുകളിലേക്ക് മടങ്ങി ഹോം ക്വാറന്റൈനിൽ കഴിയാം.

അതേസമയം, നേരത്തെ റദ്ദാക്കിയിരുന്ന ദോഹ- തിരുവനന്തപുരം വിമാനം ബുധനാഴ്ച രാത്രി തിരുവനന്തപുരത്തെത്തും. 181 യാത്രക്കാരാണ് വിമാനത്തിലുണ്ടാകുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്