Kerala

ദുബൈയിലേക്ക് എന്നുപറഞ്ഞ് ബാങ്കോക്കിലേക്ക് പോയി; സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്ത് സമ്പാദനം നടത്തിയെന്ന് സിപിഎം റിപ്പോര്‍ട്ട്, ഇ ഡിയ്ക്ക് പരാതി

സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറി വി എ സക്കീര്‍ ഹുസൈനെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്‍തോതില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും പാര്‍ട്ടി അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പത്തുവര്‍ഷത്തിനിടെ നാല് വീടുകളാണ് വാങ്ങിയത്. 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

സ്വത്തുക്കള്‍ വാങ്ങിക്കൂട്ടുമ്പോള്‍ അക്കാര്യം സക്കീര്‍ ഹുസൈന്‍ താനുള്‍പ്പെട്ട കമ്മിറ്റികളില്‍ അറിയിച്ചില്ല. നേതാവിനെ തിരുത്തുന്നതിലും തെറ്റു ചൂണ്ടിക്കാണിക്കുന്നതിലും കളമശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുണ്ടായി. സക്കീര്‍ ഹുസൈന്റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും കണക്കാക്കിയാല്‍ പോലും പുതിയതൊരെണ്ണം വാങ്ങാനുളള സാമ്പത്തിക ശേഷിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ പാര്‍ട്ടിയെ അറിയിക്കാതെ വിദേശത്ത് പോയി. ചോദിച്ചപ്പോള്‍ ദുബൈയിലേക്കെന്നായിരുന്നു സക്കീര്‍ ഹുസൈന്റെ മറുപടി. പാര്‍ട്ടി അന്വേഷണത്തില്‍ ബാങ്കോക്കിലെക്കാണ് പോയതെന്ന് വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ കമ്മിറ്റി ശുപാര്‍ശയെത്തുടര്‍ന്ന് സക്കീര്‍ ഹുസൈനെ അടുത്തയിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സക്കീര്‍ ഹുസൈന്റെ സ്വത്ത് വിവരങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ംഗം എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സിപിഎം അന്വേഷണ കമ്മീഷനെ വെച്ചത്. 

അതേസമയം, സക്കീര്‍ ഹുസൈന് എതിരെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്‌ഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി ലഭിച്ചു. അനധികൃത സ്വത്തുസമ്പാദനത്തില്‍ അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എന്‍ഫോഴ്‌സ്‌മെന്‍ന്റിന് പരാതി നല്‍കിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ